
കാലത്തിനനുസരിച്ച് മാറാനാണ് തീവ്രവാദികളുടെ നീക്കം. ശരീരത്തിനുള്ളില്‍ ബോംബുകള്‍ സ്‌ഥാപിച്ച് ആക്രമണം നടത്താനാണ് നീക്കം. വിമാനങ്ങള്‍,ട്രെയിനുകള്‍, ബസുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവ ഇങ്ങനെ ആക്രമിക്കാനാണ് നീക്കം. അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ക്കാണ് ഇതു സംബന്ധിച്ചവിവരം ലഭിച്ചത് . പുരുഷ ചാവേറുകള്‍ ശരീരത്തിന്റെ പുറകിലും, വനിതാ ചാവേറുകള്‍ സ്‌തനങ്ങളിലുമാകും ബോംബുകള്‍ സൂക്ഷിക്കുക. ശരീരം തുറന്ന് പ്ലാസ്‌റ്റിക്കില്‍ പൊതിഞ്ഞാകും ബോംബുകള്‍ സ്‌ഥാപിക്കുക. hypodermic syringe ഉപയോഗിച്ച് Triacetone Triperoxide ശരീരത്തില്‍ കുത്തിവച്ചാകും സ്‌ഫോടനം നടത്തുക. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യമായി കുടുങ്ങിയത് ബ്രിട്ടീഷ് അല്‍ ക്വയ്‌ദ പ്രവര്‍ത്തകന്‍ റിച്ചാര്‍ഡ് റീഡാണ് .
ഇന്റര്‍നെറ്റ് മെസേജ് ബോര്‍ഡുകളില്‍ നിന്ന് എംഐ5 ആണ് ആദ്യമായി ഇത്തരം നീക്കം അറിഞ്ഞത് . ഇത്തരം ബോംബുകള്‍ കണ്ടെത്താന്‍ നിലവിലുള്ള ബോഡി സ്‌കാനറുകള്‍ക്കു പകരം Xറേ സ്‌കാനറുകള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.

No comments:
Post a Comment